കോവിഡ്:19 ലോകത്തിന് പ്രതീക്ഷയേകി പങ്കജകസ്തുരി. ചരിത്രം തിരുത്തി കുറിക്കും ഭാരതീയ ആയുർവേദം

കോവിഡ്:19 ലോകത്തിന് പ്രതീക്ഷയേകി പങ്കജകസ്തുരി. ചരിത്രം തിരുത്തി കുറിക്കും ഭാരതീയ ആയുർവേദം

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി   

Mob:94957 75311   


തിരുവനന്തപുരം: കോവിഡ് 19 എന്ന മഹാമാരിക്കു മുന്നിൽ ലോകം പകച്ചു നിൽക്കുമ്പോൾ പ്രത്യാശയുടെ തിരിനാളവുമായ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ അനുഗ്രഹീത ആയുർവേദ മരുന്നുത്പാദകരും ഈ രംഗത്ത് ആധുനിക രീതിയിലുള്ള പരീക്ഷണങ്ങളും നടത്തി കൊണ്ടിരിക്കുന്ന പങ്കജകസ്തുരി റിസർച്ച് & ഫൗണ്ടേഷൻ വികസിപ്പിച്ച സിഞ്ചിവർ H (zingivar - H) എന്ന ആയുർവേദ ഔഷധത്തിന് CTR1 ന്റെ പരീക്ഷണാനുമതി ലഭിച്ചിരിക്കുന്നത് ഭാരതീയ ആയുർവേദത്തിന് ലോകത്തിന് മുമ്പിൽ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. പകർച്ചവ്യാധികൾ, വൈറൽ ഫീവർ, അക്യൂട്ട് വൈറൽ, Bronchitis ഇവകൾക്ക് വളരെ ഫലപ്രദമായ ഈ ഔഷധം റെസ്പിറേറ്ററി സിൻഷിയൽ വൈറസ്, ഇൻഫ്‌ലുവൻ സാ വൈറസ്, എന്നിവക്ക് ഫലപ്രദമാണെന്ന് ഇത് സംബന്ധിച്ച ശാസ്ത്രീയ വിശകലനങ്ങൾ തെളിയിക്കുന്നു.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നടത്തിയ ഇൻവിട്രോ പരീക്ഷണങ്ങളിൽ ഈ ഗുളിക മനുഷ്യകോശത്തിൽ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നും തെളിയിക്കപ്പെട്ടു. തുടർന്ന് ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്‌സ് കമ്മറ്റി ((1EC) യുടെ അംഗീകാരം ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ CMR ന്റെ കീഴിലുള്ള CTRl (ക്ലിനിക്കൽ ട്രയൽ രജിസ്ട്രറി ഓഫ് ഇന്ത്യ) രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ റാൻഡ മെസ്ഡ്  സിംഗിൾ ബ്ലൈൻ ഡെഡ് പ്ലാസി ബോ കൺട്രോൾഡ് ഫ്രാസ്‌പെകറ്റിവ് മൾട്ടി സെന്റർ ട്രയലിന് അനുമതി നൽകുകയാണുണ്ടായത്.

കോവിഡ് 19 ബാധിച്ച രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ കഴിയുന്ന രോഗികളിൽ സിഞ്ചിവർ - H  ഗുളിക നൽകിയാണ് ഗുണ പരിശോധനയും ഫലപ്രാപ്തിയും ഉറപ്പു വരുത്തുന്നത്. മേയ് രണ്ടാം വാരത്തോടെ ആദ്യ ഫലങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പരീക്ഷണം ഫലപ്രദമാകുന്നതോടെ അന്താരാഷ്ട സമൂഹത്തിന് പങ്കജകസ്തുരി & റിസർച്ച് ഫൗണ്ടേഷൻ നൽകുന്ന ആയുർവേദ, സംഭാവനയായ് സിൻഞ്ചിവർ H മാറുമെന്നുള്ളത് കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന് ഒന്നാകെ ലോകസമൂഹത്തിന് മുൻപിൽ അഭിമാനമാകുന്ന ഒന്നായിരിക്കും.